കോഴിക്കോട്: വിവാദ ആശുപത്രിയിലേക്കുള്ള റോഡിന് 6.3 കോടി രൂപ അനുവദിച്ചപ്പോള്‍ കിഫ്ബിയില്‍ മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് പുറത്തായി. ഈസ്റ്റ്ഹില്‍ ഗണപതികാവ്-കാരപ്പറമ്പ് റോഡിനാണ് 6.3 കോടി രൂപ അനുവദിച്ചത്. ധനമന്ത്രി തോമസ് ഐസക് അടക്കമുള്ള ഭരണപക്ഷ നേതാക്കളുടെ വാഗ്ദാനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യുഡിഎഫിന്റെയും വാഗ്ദാനങ്ങള്‍ക്ക് തുല്യമായി.
കിഫ്ബിയില്‍ ആദ്യപദ്ധതിയായി മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ഉള്‍പ്പെടുത്തുമെന്ന് ധനകാര്യ മന്ത്രി തോമസ്ഐസക്, എ.പ്രദീപ്കുമാര്‍ എംഎല്‍എ എന്നിവര്‍ ആക്ഷന്‍ കമ്മിറ്റിക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എം.ജി.എസിന്റെ നേതൃത്വത്തിലുള്ള സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്. തുടര്‍ന്ന് നഗരപാതാ വികസന പദ്ധതി അധികൃതര്‍ 284 കോടി രൂപയുടെ പദ്ധതി തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ എല്ലാ വാഗ്ദാനങ്ങളും കാറ്റില്‍പറത്തി മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് വീണ്ടും അവഗണിക്കപ്പെട്ടു. ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന റോഡ് കോഴിക്കോട്ടെ പ്രമുഖ വ്യവസായിയുടെ താല്പര്യപ്രകാരമാണ് ഉള്‍ക്കൊള്ളിച്ചതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ആരംഭിക്കുന്ന വിവാദ ആശുപത്രിക്ക് ഈ റോഡ് നവീകരിക്കുന്നതോടെ കൂടുതല്‍ സൗകര്യമുണ്ടാകും.
വിവാദ ആശുപത്രി ഉടമകളുടെ സമ്മര്‍ദ്ദം വിജയിക്കുകയും ജനനേതാക്കളുടെ അഭിപ്രായം പിന്തള്ളപ്പെടുകയും ചെയ്തു. സിപിഎം അടക്കമുള്ള രാഷ് ട്രീയപാര്‍ട്ടികള്‍ക്ക് വന്‍ സാ മ്പത്തിക സഹായം നല്‍കുന്നവര്‍ക്ക് അനുകൂലമായാണ് തീരുമാനമുണ്ടായതെന്ന് ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: