കണ്ണൂര്‍: മാഹി ജവഹര്‍ലാല്‍ നെഹ്റു ഹയര്‍ സെക്കണ്ടറി സ്ക്കൂള് ശതവത്സരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഉദ്്ഘാടനം 11ന് നടക്കുമെന്ന് ശതവത്സരാഘോഷ സംഘാടകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആദ്യകാലഘട്ടത്തില്‍ കല്വെ ബ്രാഞ്ച് സ്ക്കൂള് എന്നറിയപ്പെട്ടിരുന്ന സ്ക്കൂള് മയ്യഴി ഇന്‍ഡ്യന്‍ യൂനിയന്‍ ലയിച്ചതോടെയാണ് ജവഹര്‍ലാല്‍ നെഹ്റു ഹൈസ്ക്കൂളായി അറിയപ്പെട്ടു തുടങ്ങിയത്. 11 ന് വൈകുന്നേരം 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ കിരണ്‍ബേദി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മയ്യഴി എംഎല്‍എ ഡോ.വി.രാമചന്ദ്രന് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. സാമൂഹ്യ-സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഭാഗമായി സെമിനാറുകള്‍, പുസ്തക പ്രകാശനം, കലാകാര സംഗമം, ചലച്ചിത്രോത്സവം, സാഹിത്യോത്സവങ്ങള്‍, മത്സരങ്ങള്‍, കായിക മത്സരങ്ങള്‍, ശാസ്ത്ര പ്രദര്‍ശനങ്ങള്‍, മയ്യഴിയിലെ അധ്യാപകരുടെ കുടുംബ സംഗമം, സുവനീര്‍ പ്രകാശനം എന്നിവ സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സാഹിത്യകാരനും സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ എം.മുകുന്ദന്, പി.സുരേന്ദ്രന്, പി.സി.എച്ച്.ശശിധരന്, ജോസ്ബേസില്, വി.പി.സുജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: