കോട്ടയം: കെസിബിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാരുണ്യവര്‍ഷ സമാപനം 11, 12 തീയതികളില്‍ കോട്ടയത്ത് നടക്കുമെന്ന് കെസിബിസി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്മെന്റ് കമ്മീഷന് ചെയര്മാന് ആര്‍ച്ചുബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്,. സമാപനപരിപാടിയില്‍ സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര റീത്തുകളുടെ മേലദ്ധ്യക്ഷന്മാര് പങ്കെടുക്കും.
വെള്ളിയാഴ്ച രാവിലെ 9.30ന് നാഗമ്പടം സെന്റ് ആന്റണീസ് പള്ളിയില്‍ ആരംഭിക്കുന്ന കണ്വന്ഷന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന് മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. തിരുവല്ല അതിരൂപതാ വികാരി ജനറല്‍ ഫാ. ആന്റണി ചെത്തിപ്പുഴ ആമുഖ സന്ദേശം നല്‍കും.
ചിറ്റൂര്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോസ് ഉപ്പാണി, കേരള സര്‍വ്വീസ് ടീം സെക്രട്ടറി സെബാസ്റ്റ്യന്‍ താന്നിക്കല്‍ എന്നിവര്‍ വചനപ്രഘോഷണങ്ങള്‍ക്ക് നേതൃത്വം നല്‍കും. കൃതജ്ഞതാബലിയില്‍ ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മ്മികത്വം വഹിക്കും. ശനിയാഴ്ച ഉചകഴിഞ്ഞ് മൂന്നുമണിക്ക് നടക്കുന്ന കാരുണ്യസംഗമ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ചുബിഷപ്പ് ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിക്കും. ആര്‍ച്ചുബിഷപ്പ് ഡോ. സൂസൈപാക്യം, ആര്‍ച്ചു ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും. മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി സന്ദേശം നല്‍കും. കെസിബിസി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്പ്മെന്റ് കമ്മീഷന് ചെയര്മാന് ആര്‍ച്ചുബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്, ഫാമിലി കമ്മീഷന് ചെയര്മാന് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ഷാജി ജോര്‍ജ്ജ്, ഡോ. മേരി റജീന എന്നിവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. വര്‍ഗീസ് വള്ളികാട്ട്, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, നവജീവന്‍ ട്രസ്റ്റ് സാരഥി പി.യു.തോമസ്, സാന്ത്വനം ഡയറക്ടര്‍ ആനി ബാബു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: