പങ്ങട: കോട്ടയം ബിസിഎം കോളേജില്‍ നടന്ന സമന്വയ 2016ല്‍ ലഹരിയില്‍ ബാല്യം എന്ന വിഷയം അടിസ്ഥാനമാക്കി നടത്തിയ മത്സരത്തില്‍ പങ്ങട എസ്എച്ച് ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. 5000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും ഹെഡ്മാസ്റ്റര്‍ ജോസഫ് സെബാസ്റ്റിയന്‍ മാര്‍ മാത്യു മൂലേക്കാട്ടില്‍ തിരുമേനിയില്‍നിന്നും ഏറ്റുവാങ്ങി. സ്‌കൂളില്‍ നടത്തിയ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ലിസിയമ്മ ജോസഫ് അവതരിപ്പിച്ചു. വിദ്യാര്‍ത്ഥിനികള്‍ എഴുതി തയ്യാറാക്കിയ ലഹരി വിരുദ്ധഗാനം അഭിജിത്ത് കൃഷ്ണ, ലിസ പ്രിയേഷ്, ആദിത്യാ സലിമോന്‍, ബില്‍ഹ സാറാ എബ്രഹാം എന്നിവര്‍ ചേര്‍ന്ന് ആലപിച്ചു.
















