കാസര്‍കോട്: സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റി 12 ന് ദേശീയ ലോക അദാലത്ത് നടത്തുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളില്‍ തീര്‍പ്പ് കല്പിക്കുവാന് അവശേഷിക്കുന്ന കേസുകള്‍/വിഷയങ്ങള്‍/പരാതികള്‍ എന്നിവ ഈ അദാലത്തില്‍ ഉള്‍പ്പെടുത്തി തീര്‍പ്പാക്കുവാന്‍ ആഗ്രഹിക്കുന്ന പൊതുജനങ്ങള്‍ അതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ജില്ലാ/താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റികളെ അറിയിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു പകര്‍പ്പ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, കാസര്‍കോടിനും സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: