- വൈറ്റമിന്‍ ഇ, ഡി എന്നിവ ധാരാളമടങ്ങിയിട്ടുള്ള ബദാം പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ്.
- ബദാമില്‍ അടങ്ങിയിരിക്കുന്ന ‘ഫാറ്റ്, കൊളസ്ട്രോള്‍ ഏറ്റവും മികച്ച രീതിയില്‍ കുറയ്ക്കുകയും സ്ലിം ആക്കുവാന് ഉപകരിക്കുകയും ചെയ്യും. മഞ്ഞുകാലത്ത് ബദാം എണ്ണ ഉപയോഗിക്കുന്നത് സ്കിന്‍-ബ്യൂട്ടി ട്രീറ്റ്മെന്റിന് ഉപകരിക്കും.ഒമേഗ-3, മോണോ സാച്ചുറേറ്റഡ് ഫാറ്റുകള്‍, മറ്റ് അവശ്യ കൊഴുപ്പുകള്‍ എന്നിവയടങ്ങിയ ബദാം എണ്ണക്ക് നിരവധി ഗുണങ്ങളുണ്ട്.
- നിറം വര്‍ധിപ്പിച്ച് ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്തുവാന്‍ കുളികഴിഞ്ഞ ശേഷം ബദാം എണ്ണ മുഖം, കഴുത്ത്, കൈകാലുകള്‍ എന്നിവിടങ്ങളില്‍ പുരട്ടുക.
- കഴുകി വൃത്തിയാക്കിയശേഷം രാത്രിയില്‍ മുഖത്തും കണ്തടങ്ങളിലും ബദാം എണ്ണ തടവുന്നതു രാവിലെ ഫ്രഷ് ലുക്ക് ലഭിക്കുവാന്‍ ഏറ്റവും ഉത്തമം.
- നിത്യവും ബദാം എണ്ണ പുരട്ടിയാല്‍ ചര്‍മത്തിന്റെ ചുളിവുകള്‍, വരള്‍ച്ച എന്നിവ പൂര്‍ണമായി മാറും.
- കണ്‍തടങ്ങളിലെ കറുപ്പ് മാറാനും ചുണ്ട് വിണ്ടുകീറുന്നതു തടയാനും ബദാം എണ്ണ ഫലപ്രദം.
ചര്‍മത്തിലെ റാഷസ്, നീര് എന്നിവയ്ക്ക് ബദാം എണ്ണ പുരട്ടാം.
- വെറും വയറ്റില്‍ കുതിര്‍ത്ത ബദാം (5 എണ്ണം) നിത്യവും കഴിക്കുന്നത് ചര്‍മ സൗന്ദര്യം നിലനിര്‍ത്തും (മിക്ക സെലിബ്രിറ്റികളുടെയും ബ്യൂട്ടി സീക്രട്ടുകളിലൊന്നാണിത്).
നന്നായി പഴുത്ത ഏത്തപ്പഴത്തിനൊപ്പം 3-4 കുതിര്‍ത്ത ബദാം അരച്ചെടുത്ത് ഏറ്റവും നല്ല ഒരു ഫെയ്സ് പായ്ക്ക് തയാറാക്കാം.
- മുടി വളരുന്നതിനും, കൊഴിച്ചില്‍ തടയുന്നതിനും, മുടി വേരുകള്‍ ശക്തിപ്പെടുത്തുന്നതിനും ശുദ്ധമായ ബദാം എണ്ണ പുരട്ടുക.
- കുതിര്‍ത്ത ബദാം അരച്ചു പാലില്‍ ചേര്‍ത്തു കുട്ടികള്‍ക്കു കൊടുക്കുന്നതും നല്ലതാണ്.
ദഹനത്തിന് ഏറ്റവും ഉത്തമമാണു ബദാം. വയര്‍ ശുദ്ധീകരിക്കുവാനും ദഹന പ്രശ്നങ്ങള്‍ കുറയ്ക്കുവാനും ഇടയ്ക്ക് 2 സ്പൂണ്‍ ബദാം എണ്ണ കുടിക്കുന്നത് ഫലം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: