സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളോട് പ്രതികരിക്കാന്‍ ചുറുചുറുക്കുള്ള ചെറുപ്പക്കാര്‍ മുന്നോട്ട് വരുന്നത് നല്ലകാര്യമാണ്. പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഇതിനായി അവര്‍ തിരഞ്ഞെടുക്കുന്നത് വ്യത്യസ്ത മാധ്യമങ്ങളാവാം. വരയും എഴുത്തും ഹ്രസ്വചിത്രങ്ങളും പ്രതിഷേധമറിയിക്കാനുള്ള ഉപാധികളാവും. ദിനംപ്രതി സ്ത്രീകള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒരൂകൂട്ടം ചെറുപ്പക്കാര്‍ സമൂഹത്തോട് സംവദിക്കുകയാണ് നിര്‍ദ്ദേശം എന്ന ഹ്രസ്വചിത്രത്തിലൂടെ.
എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് പാലക്കാട്ടേക്ക് വരുന്ന ഒരു പെണ്‍കുട്ടിക്ക് യാത്രാമദ്ധ്യേ നേരിടേണ്ടി വരുന്ന ദുരനുഭവവും തുടര്‍ന്നുണ്ടാകുന്ന കൊലപാതകവുമാണ് നിര്‍ദ്ദേശത്തിന്റെ ഇതിവൃത്തം. പ്രേക്ഷകര്‍ക്ക് ചിന്തിക്കാനവസരം നല്‍കുന്നതാണ് ക്ലൈമാക്സ്. പി.അരുണ്‍ കുമാറാണ് സംവിധാനം.
ഗുരുസാഗരം ഫിലിംസിന്റെ ബാനറില്‍ രമേഷ് ഗോപി നിര്‍മിച്ചിരിക്കുന്ന നിര്‍ദ്ദേശത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അശ്വതിയാണ്. സന്ദീപ് സതീഷ് ചന്ദ്രന്, രമേഷ് ഗോപി, ബഷീര്‍ പൂക്കോട്, രവി പുത്തന്‍വീട്, രവീന്ദ്രന്, അജിത ഉണ്ണികൃഷ്ണന്, മിഥുന്, നിഥിന്, പ്രവീണ്‍, സജീവ് എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. ക്യാമറയും എഡിറ്റിങും രാഗേഷ് കെ. ശിവദാസ്. പശ്ചാത്തല സംഗീതം: ആദിത്യന്. ഡിസൈന്‍: ജോബി രവീന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: