പരവൂര്‍: ബിജെപി ചാത്തന്നൂര്‍ മണ്ഡലത്തിന്റെ പരിശീലന ശിബിരം മണ്ഡലം പ്രസിഡന്റ് പരവൂര്‍ സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എം. എസ് ശ്യാംകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം ബി.ബി.ഗോപകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ.രാജേന്ദ്രന്‍, ജില്ലാ വൈസ്പ്രസി ഡന്റുമാരായ ഇടമന സുരേന്ദ്രനാഥ്, എസ്.ഷീല, മണ്ഡലം ജനറല്‍സെക്രട്ടറി പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. കെ.ശിവദാസന്‍, അഡ്വ.എസ്.ജയസൂര്യന്‍, ബി.ബി ഗോപകുമാര്‍, ജി.ഗോപിനാഥ്, വയയ്‌ക്കല്‍ സോമന്‍ തുടങ്ങിയ വര്‍ ക്ലാസുകള്‍ നയിച്ചു. പണ്ഡിറ്റ് ദീനദയാല്‍ അനുസ്മരണത്തില്‍ സംസ്ഥാന സമിതിയംഗം അഡ്വ.കിഴക്കനേല സുധാകരന്‍ സംസാരിച്ചു. സമാപനസമ്മേളനം ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാസമിതി അംഗങ്ങളായ എസ്.സുരേഷ്, ബി.സജന്‍ലാല്‍ മണ്ഡലം വൈസ്പ്രസിഡന്റ് വിജയകുമാരന്‍ ആശാന്‍, സെക്രട്ടറി ഇളംകുളം ഗോപകുമാര്‍, ട്രഷര്‍ കെ.മുരളീധരന്‍, പൂയപ്പള്ളി അനില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി. ശിബിരത്തില്‍ 130 പ്രവര്‍ത്തകര്‍ പങ്കെടുത്തു.
















