മുക്കം: മരുന്നുകള്‍ക്ക് 60 ശതമാനം മുതല്‍ 90 ശതമാനം വരെ സബ്‌സിഡി നല്‍കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ജന്‍ ഔഷധി പദ്ധതി അട്ടിമറിച്ച് വന്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ബി.ജെ.പി.മുക്കം നഗരസഭാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണാശേരി കെ.എം.സി.ടി.മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.കോളേജിന്റെ നൂറ് മീറ്റര്‍ അകലെ പോലീസ് മാര്‍ച്ച് തടഞ്ഞു.പ്രതിഷേധ മാര്‍ച്ച് ബി.ജെ.പി.ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കുന്നവര്‍ക്കെതിരെ ബി.ജെ.പി.ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കെ.എം.സി.ടി.യില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പ്ജനങ്ങള്‍ക്ക് ഉപകാരപ്രദമായി പൊതുസ്ഥലത്ത് സ്ഥാപിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.നഗരസഭാ കമ്മിറ്റി പ്രസിഡന്റ് സി.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു.ബി. െജ.പി.ദേശീയ സമിതി അംഗം ചേറ്റൂര്‍ ബാല കൃഷ്ണന്‍, നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി.ജയപ്രകാശ്, ബാലകൃഷ്ണന്‍ വെണ്ണക്കോട് ,മൂലയില്‍ ബാബു, വി.വി.കൃഷ്ണദാസ്, എം.ഇ.രാജന്‍, വേലുക്കുട്ടി വെണ്ണക്കോട്, അനില്‍ എടക്കണ്ടി, ജിതേഷ് തോട്ടത്തിന്‍ കടവ്, എന്നിവര്‍ സംസാരിച്ചു.മാര്‍ച്ചിന് സുധാകരന്‍ കപ്പടച്ചാലില്‍, നിജു മണാശേരി, സജീവന്‍ തൊണ്ടിമ്മല്‍, മോഹനന്‍ കോഴഞ്ചേരി ,ഷിജു കാരശേരി, സത്യന്‍ മീത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















