കോഴിക്കോട്: കേരളത്തിലെ പ്രോവിഡന്റ് പെന്‍ഷന്‍കാരെ ഭക്ഷ്യസുരക്ഷാ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രോവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കേരള സംസ്ഥാന കമ്മിറ്റി യോഗം കേന്ദ്ര-കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
2010ല്‍ രണ്ട് രൂപ നിരക്കില്‍ ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയില്‍ 22 വിഭാഗങ്ങളെ കേരള സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതില്‍ ഏഴാമത്തെ വിഭാഗമായിരുന്നു ഇപിഎഫ് പെന്‍ഷന്‍കാര്‍. ആ പരിഗണന നിലനിര്‍ത്തണമെന്നും ആരോഗ്യ ഇന്‍ഷൂറന്‍സ് ചികിത്സ അനുഭവിക്കണമെന്നും കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പെന്‍ഷന്‍ ദിനമായ നവംബര്‍ 16ന് എല്ലാ പിഎഫ് ഓഫീസ് ആസ്ഥാനത്തിലേക്കും അര്‍ദ്ധനഗ്നരായി ഭിക്ഷാപാത്രം കയ്യിലേന്തി നടത്തുന്ന മാര്‍ച്ചും ധര്‍ണയും നടത്താന്‍ തീരുമാനിച്ചു.യോഗത്തില്‍ എ.എം. യൂസഫ്, ആര്‍. സദാനന്ദന്‍പിള്ള, ഡി. മോഹനന്‍, സോമശേഖരന്‍ നായര്‍, ഐ.വി. നായര്‍, കെ.സി. വിജയന്‍ കെ. രാമദാസ്, സംസാരിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് ടി.പി. ഉണ്ണിക്കുട്ടി അധ്യക്ഷത വഹിച്ചു.
















