കോട്ടയം: യോഗ ആന്റ് നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി ചികിത്സാ ശാസ്ത്രശാഖകളെ സമന്വയിപ്പിച്ച് കാരാപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ദീര്‍ഷായുഷ് ആശുപത്രിയുടെ ഒന്നാം വാര്‍ഷിക സമ്മേളനം 9ന് രാവിലെ 11ന് നടക്കും.
സൈക്കോളജിസ്റ്റ് പി.എം. രമ്യയുടെ നേതൃത്വത്തിലുള്ള വനിതാ ക്ലിനിക്കിന്റെ വനിതകള്‍ക്കായുള്ള സമ്പൂര്‍ണ്ണ ആരോഗ്യപദ്ധതിയുടെയും ഡോ. ആര്‍. ശരത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഹോമിയോപ്പതി വന്ധ്യതാ ക്ലിനിക്കിന്റെ ഉദ്ഘാടനവും വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടക്കും.
കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള സര്‍ക്കാരിന്റെ സ്വഭാവനടനുള്ള സംസ്ഥാന സിനിമാ അവാര്‍ഡ് ജേതാവ് പ്രേം പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ജില്ലാപഞ്ചായത്തംഗം ഡോ. ശോഭാ സലിമോന്‍, കൈനകരിഷാജി, നഗരസഭാ കൗണ്‍സിലര്‍ അനുഷകൃഷ്ണ എന്നിവര്‍ സംസാരിക്കും. ഫോണ്‍: 0481-2565111, 9497009111
















