കണ്ണൂര്‍: കേരളത്തില്‍ സാമൂഹ്യനീതി ഉറപ്പാക്കിയ മഹാനായ നേതാവായിരുന്നു ആര്‍.ശങ്കറെന്ന് എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്. കണ്ണൂരില്‍ ആര്‍.ശങ്കര്‍ അനുസ്മരണവും ശാന്തിസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യനീതിക്ക് അടിസ്ഥാനമായി എല്ലാ വിഭാഗങ്ങള്‍ക്കും അദ്ദേഹം ആവശ്യമായ പരിഗണന നല്‍കി. എന്നാല്‍ ഇന്ന് നമ്മെ നയിക്കുന്നത് രാഷ്‌ട്രീയമായ പരിഗണനകളാണ്. എന്നാല്‍ രാഷ്‌ട്രീയ പരിഗണനകളാണ് ഇന്ന് എല്ലാറ്റിനെയും നിയന്ത്രിക്കുന്നത്. ഇന്ന് സാമൂഹ്യ സമരസതയും സമാധാനവും നഷ്ടമായ ~ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. സ്വന്തം വീട്ടിനകത്ത് പോലും സമാധാനത്തില്‍ അന്തിയുറങ്ങാനുള്ള സാഹചര്യം ഇന്ന് നമ്മുടെ നാട്ടിലില്ല. സംഘര്‍ഷങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമല്ലാതെ ശാശ്വത പരിഹാരമുണ്ടാകുന്നില്ല. എന്നാല്‍ ഗുരുദേവദര്‍ശനം ജനങ്ങളിലെത്തിച്ചാല്‍ നമുക്ക് ശാശ്വത സമാധാനം കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ ശാശ്വാത സമാധാനം ഉറപ്പുവരുത്താന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. തുടര്‍ച്ചയായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ നടക്കുകയാണ്. കേരളത്തിലെ മറ്റ് ജില്ലകളില്‍ എസ്എന്‍ഡിപിയുടെ പ്രവര്‍ത്തനം സജീവമാണ്. അതുകൊണ്ടുതന്നെ അക്രമങ്ങള്‍ വ്യാപകമല്ല. സമാധന്തരീക്ഷം നിലനില്‍ക്കാന്‍ ശ്രീനാരായണീയ സന്ദേശങ്ങള്‍ വ്യാപിപ്പിച്ചാല്‍ സാധ്യമാകും. എല്ലാ പ്രദേശങ്ങളിലും എസ്എന്‍ഡിപി യോഗം പ്രവര്‍ത്തനം സജീവമാക്കണം. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളെ ഇതിലൂടെ യോജിപ്പിച്ച് നിര്‍ത്താന്‍ സാധിക്കും. വ്യത്യസ്ത വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നവരെ ഒന്നായി ചിന്തിപ്പിക്കാന്‍ സാധിച്ചാല്‍ ശാശ്വത സമാധാനം ഉറപ്പുവരുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.കെ.ധനേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി.പി.ദാസന്‍ സ്വാഗതവും സി.പി.രഘുനാഥ് നന്ദിയും പറഞ്ഞു
















