പാനൂര്‍: താഴെകുന്നോത്ത്പറമ്പില്‍ പ്രകടനത്തിനു നേരെ ബോംബേറിഞ്ഞെന്ന നുണപ്രചരണവുമായി സിപിഎം.കഴിഞ്ഞ ദിവസം രാത്രി കൊടിമരം തകര്‍ത്തെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുന്നോത്ത്പറമ്പില്‍ പ്രകടനം നടത്തിയിരുന്നു.ഇതിനിടയില്‍ നിന്നും ബിജെപി പ്രവര്‍ത്തകരായ കുറുങ്ങാര ഷിജില്‍(32), പൂവത്താന്റെവിട ഷിജിത്ത്(35)എന്നിവര്‍ക്കു നേരെ ഒരുസംഘം ബോംബേറിയുകയായിരുന്നു. പരിക്കേറ്റവര്‍ തലശേരി സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.ഇതിനുശേഷം പ്രകടനത്തിനു നേരെ ബോംബേറിഞ്ഞൂവെന്ന ആരോപിച്ച് സിപിഎം പ്രവര്‍ത്തകരായ ഷൈജേഷ്, അമല്‍ എന്നിവര്‍ സിപിഎം നിയന്ത്രണത്തിലുളള തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി.യാതൊരു പരിക്കും പ്രകടമായി ഇല്ലാത്ത ഇരുവരും പിന്നീട് പ്ലാസ്റ്ററിട്ട നിലയിലാണ് കണ്ടതെന്ന് പോലീസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ആശുപത്രി അധികൃതരും,പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് അക്രമം നടന്നെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്.ഇതിനിടയില്‍ കുന്നോത്ത്പറമ്പ് ടൗണില്‍ നിന്നും രണ്ടു നാടന്‍ബോംബും പിടികൂടി. കൊളവല്ലൂര്‍ എസ്‌ഐ.ബിജുവിന്റെ നേതൃത്വത്തിലാണ് ബോംബുകള്‍ കണ്ടെടുത്തത്. സിഐ കെ.എസ്.ഷാജിയുടെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹം സ്ഥലത്ത്് ക്യാമ്പ് ചെയ്യുന്നുണ്ട്.
ജില്ലയിലെ സര്‍വ്വകക്ഷി സമാധാനയോഗത്തിനു വിരുദ്ധമായി കൂത്തുപറമ്പ് നിയോജക മണ്ഢലത്തില്‍ സിപിഎം അക്രമം ആവര്‍ത്തിക്കാന്‍ ശ്രമം തുടരുകയാണെന്ന് ബിജെപി മണ്ഢലം കമ്മറ്റി കുറ്റപ്പെടുത്തി.കഴിഞ്ഞ ദിവസം രാത്രി അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് കുന്നോത്ത്പറമ്പില്‍ സംഘര്‍ഷം സൃഷ്ടിക്കാനുളള സിപിഎം ശ്രമം സമാധാനകാംക്ഷികള്‍ തിരിച്ചറിയണം. ബസ്‌െ്രെഡവറായ സ്‌റ്റെഫിന്‍ എന്ന ബിജെപി പ്രവര്‍ത്തകനെ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം സംഘം കൊലപ്പെടുത്താനും ശ്രമിച്ചു.പോലീസ് എത്തിയതിനാല്‍ അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.ഇതു സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ്.സമാധാനം തകര്‍ക്കാനുളള നീക്കത്തിനെതിരെ ജാഗ്രത വേണമെന്നും,പോലീസ് നിഷ്പക്ഷ അന്വേഷണം നടത്തി അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് സികെ.കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെകെ.ധനഞ്ജയന്‍, രാജേഷ് കൊച്ചിയങ്ങാടി എന്നിവര്‍ സംസാരിച്ചു.
















