കണ്ണൂര്‍: നാഷണല്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാസമ്മേളനം ഒമ്പത്, പത്ത് തിയ്യതികളില്‍ കൂത്തുപറമ്പില്‍ നടക്കും. ഒമ്പതിന് രാവിലെ 10 മണിക്ക് ജില്ലാ ജോയിന്റ് സെക്രട്ടറി എം.രാധാകൃഷ്ണന്‍ നയിക്കുന്ന സ്‌നേഹ സൗഹൃദ സന്ദേശ യാത്ര കണ്ണൂര്‍ യുദ്ധസ്മാരത്തില്‍ നിന്നും ആരംഭിച്ച് പ്രശ്‌നബാധിത പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് മാങ്ങാട്ടിടത്തുള്ള സംഘാടകസമിതി ഓഫീസ് അങ്കണത്തില്‍ സമാപിക്കും. സന്ദേശയാത്ര ജില്ലാ പൊലീസ് സൂപ്രണ്ട് സഞ്ജയ് ഗുരുദിന്‍ ഫഌഗ് ഓഫ് ചെയ്യും. തുടര്‍ന്ന് ഉച്ചക്ക് രണ്ടരക്ക് പ്രതിനിധി സമ്മേളനം നടക്കും. പത്തിന് കൂത്തുപറമ്പ് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ കാലത്ത് പത്തിന് പൊതുസമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മണ്‍മറഞ്ഞ മുന്‍സൈനികര്‍ക്ക് ചടങ്ങില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. വൈകീട്ട് നാലരക്ക് നടക്കുന്ന സമാപനസമ്മേളനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. എന്‍എസ്ജി കമാന്‍ഡോ മനീഷിനെ ചടങ്ങില്‍ അഡ്വ.സണ്ണിജോസഫ് എംഎല്‍എ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ വിജയന്‍ പാറാലി, പി.സുകുമാരന്‍, ജെ.ജെ.പുത്തേട്ട്, എം.രാധാകൃഷ്ണന്‍, സുരേന്ദ്രന്‍ വടവതി എന്നിവര്‍ പങ്കെടുത്തു.
















