കരിവെളളൂര്‍: 2017 ജനുവരി 7 മുതല്‍ നടക്കുന്ന കരിവെള്ളൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ പ്രചരണാര്‍ഥം പുതുതായി ആരംഭിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനം മുന്‍ എംഎല്‍എ കെ.പി.കുഞ്ഞിക്കണ്ണന്‍ നിര്‍വഹിച്ചു. ംംം.സമൃശലഹഹൗൃാൗരവശഹീ.േരീാ എന്നതാണ് വെബ് സൈറ്റ് വിലാസം. നൂറ്റി പതിമൂന്ന് മുച്ചിലോട്ടുകളില്‍ പ്രഥമസ്ഥാനീയമലങ്കരിക്കുന്ന കരിവെള്ളൂര്‍ മുച്ചിലോട്ട് പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ വിവരങ്ങള്‍ തത്സമയം ലോക മലയാളികളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് വെബ് സൈറ്റ് തുറന്നത്. സംഘാടക സമിതി കണ്‍വീനര്‍ പി.നാരായണന്‍, വര്‍ക്കിങ്ങ് ചെയര്‍മാന്‍ കെ.നാരായണന്‍, കെ.സഹദേവന്‍, പി.ആര്‍.പൊന്നമ്മ, കരിവെള്ളൂര്‍ എവി സ്മാരക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.അജിത, പി.കണ്ണന്‍ മാസ്റ്റര്‍, പിവി.ചിണ്ടന്‍ മാസ്റ്റര്‍, കെ.വി.കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വെബ് സൈറ്റ് രൂപകല്പന ചെയ്ത കെ.ഹരികൃഷ്ണന് കെ.വി.വിജയന്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി.
















