ഇലന്തൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി ഇലന്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ കൂട്ട ധര്‍ണ്ണ നടത്തി. ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബി.ജയകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്.നായര്‍, നിയോജകമണ്ഡം വൈസ് പ്രസിഡന്റ് വിദ്യാധിരാജന്‍ യുവമോര്‍ച്ച നിയോജകമണ്ഡലം സെക്രട്ടറി സനല്‍കുമാര്‍, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സുനില്‍, ബിജെപി പഞ്ചായത്ത് ജനപ്രതിനിധികളായ ഇന്ദിരാമോഹന്‍, സി.കെ.പൊന്നമ്മ, തുളസിയമ്മ , മഹിളാമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുമദേവരാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: