മാവേലിക്കര: നിയന്ത്രണം വിട്ടകാര്‍ വൈദ്യുതി പോസ്റ്റും കടയുടെ ബോര്‍ഡും ഇടിച്ചു തകര്‍ത്ത ശേഷം സമീപമുള്ള കലുങ്കില്‍ ഇടിച്ചു നിന്നു. കാര്‍ ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇന്നലെ വൈകിട്ട് മൂന്നിന് ബുദ്ധജങ്ഷനു തെക്കു വശത്താണ് സംഭവം. മാവേലിക്കര-ഓലകെട്ടി-കായംകുളം റോഡിലൂടെ കായംകുളം ഭാഗത്തേക്കു പോവുകയായിരുന്ന ഷെവര്‍ലെ സ്പാര്‍ക്ക് കാര്‍ പെയിന്റ് കടയുടെ മുന്നിലുള്ള ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു നിയന്ത്രണം വിട്ട ശേഷം ഈ സ്ഥാപനത്തിന്റെ ഫഌക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു.
ഉയര്‍ന്നു പൊങ്ങിയ കാറില്‍ നിന്നും ഇതിനിടെ ഡ്രൈവര്‍ തെറിച്ചു വീണു. ഡ്രൈവറില്ലാതെ നൂറു മീറ്ററോളം മുന്നോട്ടോടിയ കാര്‍ ഒരു കലുങ്കില്‍ ഇടിച്ചു നിന്നു. ഈ സമയം മറ്റ് വാഹനങ്ങള്‍ റോഡിലൂടെ കടന്നു വരാഞ്ഞതും കാറില്‍ മറ്റു യാത്രക്കാരില്ലാതിരുന്നതും ദുരന്തമൊഴിവാക്കി.
















