സജി വര്‍ഗ്ഗീസ്
ചേര്‍ത്തല: കുത്തിയതോട് എസ്‌ഐ പി. അഭിലാഷ് മര്‍ദ്ദകവീരന്‍, നിരപരാധികളെ കളളക്കേസില്‍ കുടുക്കി ക്രൂരപീഢനത്തിനിരയാക്കുന്നത് ഈയാളുടെ പതിവാണ്. അനാശ്യാസത്തിന്റെ പേര് പറഞ്ഞ് ദമ്പതികളെ അറസ്റ്റ് ചെയ്ത് ഭര്‍ത്താവിന്റെ കൈ തല്ലിയൊടിച്ച് ഭിഷണിപ്പെടുത്തിയത് ഇതിലൊന്നു മാത്രമാണ്.
കഴിഞ്ഞ 27നാണ് പള്ളിത്തോട് ഹേലാപുരം വട്ടച്ചാല്‍ സ്ഥലത്ത് ജോലിക്ക് നിന്ന ഇരിങ്ങാലകുട, മല്ലിട്ടശ്ശേരി സജി വര്‍ഗ്ഗിസ് (38), ഭാര്യ മഞ്ജു ജോര്‍ജ്ജ് (34), ഇവരുടെ സുഹൃത്ത് കോട്ടയം വേളൂര്‍ ഷാമന്‍സില്‍ മുഹമ്മദ് ഷാ (36)എന്നിവരെ മത്സ്യ വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് എസ്‌ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. രാത്രി 12.30 അനാശ്വസം നടക്കുന്നുവെന്ന് പറഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.
പോലിസ് സംഘം എത്തിയ വള്ളത്തില്‍ കൈ പിന്നില്‍ കെട്ടി റോഡില്‍ എത്തിച്ചു. വനിതാ പോലിസ് ഇല്ലാതെയൊണ് മഞ്ജുവിനെ അറസ്റ്റ് ചെയ്തത്. വള്ളത്തില്‍ വച്ച് എസ്‌ഐ അശഌലം പറഞ്ഞതായും പരാതിയുണ്ട്. തുടര്‍ന്ന് റോഡില്‍ എത്തിച്ച് രണ്ട് കിലോമീറ്റര്‍ കൈ പിന്നില്‍ കെട്ടിയ നിലയില്‍ നടത്തി ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ചു. ഈ സമയം മര്‍ദ്ദനവും അസഭ്യവാക്കുകളും എസ്‌ഐ തുടര്‍ന്നു.
പുലര്‍ച്ചെ മൂന്നര തുടങ്ങി ആറു വരെ സ്റ്റേഷനില്‍ മര്‍ദ്ദിച്ച് കൈ ഒടിച്ചു. ഈ സമയം മഞ്ജുവിനെ വിളിച്ച് കേസ് ഒതുക്കി ഇവരെ വിടാം നി എന്നോട് സഹകരിച്ചാല്‍ എന്നും പറഞ്ഞു. ഇല്ലെങ്കില്‍ ഇവരെ ശരിയാക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. വഴങ്ങാത്തതിനാല്‍ ഭക്ഷണം പോലും നല്‍കാതെ വീണ്ടും മര്‍ദ്ദിച്ചു. രാത്രി ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
കൈ ഒടിഞ്ഞ കാര്യം ഡോക്ടറോട് പറഞ്ഞുവെങ്കിലും പ്ലാസ്റ്റര്‍ ഇടാതെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. സബ്ജയില്‍ അധികൃതരാണ് പിന്നീട് സജിയുടെ കയ്യില്‍ പഌസ്റ്റര്‍ ഇട്ടത്. 28ന് വൈകിട്ട് ജാമ്യം കിട്ടിയ ഇവര്‍ ചേര്‍ത്തല താലൂക്ക ആശുപത്രിയില്‍ പിന്നീട് ചികിത്സ തേടി. സജി വര്‍ഗ്ഗിസിന് കൈയുടെ എല്ലു പെട്ടിയത് കൂടാതെ മുഖത്തേറ്റ അടിയില്‍ കേള്‍വിക്കും തകരാര്‍ സംഭവിച്ചു. കൈ ഓപ്പറേഷന്‍ ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും കുത്തിയതോട് സിഐ ഓഫിസില്‍ എത്തി ഒപ്പിടേണ്ടതിനാല്‍ കഴിയുന്നില്ല.
വനിതാ കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെ വിവിധ കേന്ദങ്ങളില്‍ എസ്‌ഐ അഭിലാഷിനെതിരെ പരാതി നല്‍കുമെന്ന് ദമ്പതികള്‍ പറഞ്ഞു.
















