നീലേശ്വരം: യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാമെന്ന വാഗ്ദാനം നല്കി അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാര്‍ ആയിരക്കണക്കിന് ചെറുപ്പക്കാരായ ഉദ്യോഗാര്‍ത്ഥികളെ നോക്കുകുത്തിയാക്കി സ്വന്തക്കാരെയും ബന്ധുക്കളെയും അധികാരത്തിന്റെ മറവില്‍ തിരുകിക്കയറ്റി കേരളത്തിലെ യുവജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണെടുക്കുന്നതെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്.സുനില്‍ പറഞ്ഞു. യുവമോര്‍ച്ച നീലേശ്വരം മുനിസിപ്പല്‍ കമ്മറ്റി കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരവാഹികളായി ശബരീശന് വാഴുന്നോറൊടി (പ്രസിഡന്റ്), ബിജു അങ്കക്കളരി, ഗിരീഷ് പുറത്തേക്കൈ (വൈസ്പ്രസിഡന്റ്), ശൈലേഷ് കളത്തില്‍ (ജനറല്‍ സെക്രട്ടറി), ചിന്തുരാജ്, ശ്രീജിത്ത്, മനോജ്, ബാലകൃഷ്ണന് (സെക്രട്ടറി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: