ആലപ്പുഴ: നഗരസഭാ ഹെല്‍ത്ത് വിഭാഗം നടത്തിയ പരിശോധനയില്‍ വൃത്തഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച നാലു ഹോട്ടലുകള്‍ പൂട്ടാന്‍ നോട്ടീസ് നല്‍കി. നഗരത്തിലെ 12 ഹോട്ടലുകളില്‍ പരിശോധന നടത്തി. അമ്പാടി ഹോട്ടല്‍, ആനന്ദഭവന്‍, ഉടുപ്പി ഹോട്ടല്‍, ഇലയില്‍ ഊണ് ഹോട്ടല്‍ എന്നിവയാണ് പൂട്ടിയത്. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, കാറ്ററിങ് യൂണിറ്റുകള്‍, ഫുട്പാത്ത് തട്ടുകടകല്‍ എന്നിവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നഗരസഭാ പരിധിയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ വില്ക്കാന്‍ അനുവദിക്കില്ല. പരിശോധനയ്‌ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി നേതൃത്വം നല്‍കി.
















