എഴുതിത്തള്ളിയ ജയലക്ഷമി കേരളത്തിലെ മുഴുവന്‍ ആദിവാസി വിഭാഗങ്ങളെയുമാണ് വഞ്ചിച്ചിരിക്കുന്നത് .ദിനംപ്രതി മുന്‍ മന്ത്രിക്കെതിരെ കോടികളുടെ അഴിമതിക്കഥകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം അഴിമതികള്‍ പുറത്ത് വരുന്നത്.ജയലക്ഷമിയുടെ കാലഘട്ടത്തില്‍ നടപ്പിലാക്കിയ മുഴുവന്‍ പദ്ധതികളെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണം. ഇതിന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി യുവമോര്‍ച്ച പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പ്രകാശ് ബാബു പറഞ്ഞു.ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം .സി അധ്യക്ഷത വഹിച്ചു.അജി തോമസ്,പ്രശാന്ത് മലവയല്‍, ജിതിന് ഭാനു, കെ.പി മധു, ധനില്‍കുമാര്‍, വിപിന്‍ദാസ്, ലക്ഷമിക്കുട്ടി, മനോജ് എ.എ, ലാലു വെങ്ങപ്പള്ളി ,തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: