മോഹന്‍ലാല്‍ വൈശാഖ് ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന് 100 കോടി കളക്ഷന്‍ ലഭിച്ച ആദ്യ മലയാള ചിത്രമെന്ന ബഹുമതി സ്വന്തമാക്കി. കേരളത്തില്‍ നിന്നു മാത്രം ചിത്രം 65 കോടിക്കു മേല്‍ കളക്ഷന്‍ നേടി. 15 കോടി രൂപയോളം വിവിധ റൈറ്റ്സിലൂടെ നേടിയ ചിത്രത്തിന്റെ വിദേശത്തെ കളക്ഷന്‍ കൂടി കൂട്ടുമ്പോള്‍ കളക്ഷന്‍ നൂറു കോടിയും കവിയും. റിലീസ് ചെയ്ത ഒരു മാസത്തിനുള്ളിലാണ് പുലിമുരുകന്റെ നേട്ടം
കേരളത്തില്‍ നിന്നു മാത്രം ചിത്രം 65 കോടിക്കു മേല്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. യുഎഇ-യില്‍ നിന്ന് 3 ദിവസം കൊണ്ട് 13 കോടിക്കു മുകളില്‍ നേടി സിനിമ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു അമേരിക്ക, യൂറോപ്പ്, എന്നിവടങ്ങളിലും ചിത്രം മികച്ച കളക്ഷന്‍ നേടുന്നതായാണ് റിപ്പോര്‍ട്ട്.
ആദ്യദിന കളക്ഷന്‍, ആദ്യ വാര കളക്ഷന്‍, വേഗത്തില്‍ 10 കോടിയും 25 കോടിയും കളക്ഷന്‍ നേടിയ ചിത്രം എന്നിങ്ങനെ നേരത്തെ സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍ക്കൊപ്പമാണ് 100 കോടി ക്ലബിലെത്തിയ ആദ്യ മലയാള ചിത്രമെന്ന നേട്ടം ഈ മോഹന്‍ലാല്‍ ചിത്രം സ്വന്തമാക്കുന്നത്.
വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പുലിയൂര് ഗ്രാമത്തില്‍ ഇറങ്ങുന്ന നരഭോജി പുലികളെ കൊന്ന് ഗ്രാമവാസികളെ സംരക്ഷിക്കുന്ന മുരുകന് എന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ കമാലിനി മുഖര്‍ജിയാണ് നായിക. സിദ്ദിഖ്, ലാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പ്രശസ്ത തെലുങ്കുതാരം ജഗപതി ബാബുവും വേഷമിടുന്നു.
തമിഴ്താരം നമിത മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ്നടന്‍ കിഷോര്‍, ബോളിവുഡ് നടന് മകരന്ദ് ദേശ്പാണ്ഡെ, വിനുമോഹന്‍, ബാല, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, നന്ദു, സന്തോഷ് കീഴാറ്റൂര്‍, കലിംഗ ശശി, സേതുലക്ഷ്മി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: