കൊല്ലം: ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിസംഘടനയായ സ്റ്റെപ്സും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യസന്നദ്ധസംഘടനയായ ദാത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആര്‍ദ്ര 2016 കൊല്ലംജില്ലയിലെ മൂന്ന് കോളേജുകളില്‍ മൂലകോശദാന രജിസ്റ്ററി ക്യാമ്പ് നടത്തി. യൂനസ് എഞ്ചിനീയറിംഗ്കോളേജ്, ടി.കെ.എം. എഞ്ചിനീയറിംഗ്കോളേജ്, ഫാത്തിമ കോളേജ് എന്നിവിടങ്ങളിലായി നടന്ന ക്യാമ്പുകളില്‍ 1715 പേര് പങ്കെടുത്തു. കേരളത്തിലെആദ്യത്തെ സ്റ്റംസെല്‍ ദാതാവും ദാത്രിയുടെ കോര്ഡിനേറ്ററുമായഎബി സാം സംസാരിച്ചു. ഇദ്ദേഹത്തിന്റെസാന്നിധ്യംവിദ്യാര്ത്ഥികള്ക്കു പ്രചോദനമായി.
















