കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്നുവരുന്ന മഹാരുദ്രയജ്ഞത്തിന് ഭക്തജനത്തിരക്കേറി. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് ഭക്തരാണ് യജ്ഞത്തില്‍ പങ്കെടുക്കാനായി എത്തുന്നത്. മഹാരുദ്രയജ്ഞം ആറാം ദിവസമായ ഇന്നലെ നടന്ന ഭജനാമൃതം ആകാശവാണി സ്‌റ്റേഷന്‍ ഡയറക്ടര്‍ കെ.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യജ്ഞസമിതി ചെയര്‍മാന്‍ കെ.എന്‍.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍, രാധാകൃഷ്ണന്‍ മാണിക്കോത്ത്, കെ.വിനീഷ്, കെ.വിജയകമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വടേശ്വരം ശിവക്ഷേത്രം, പുഴാതി സോമേശ്വരീ ക്ഷേത്രം, ഈശാന മംഗലം മഹാവിഷ്ണു ക്ഷേത്രം, കണ്ണാടിപ്പറമ്പ് ധര്‍മ്മ ശാസ്ത്രാക്ഷേത്രം, മാതൃസമിതികളില്‍ നിന്നായി 101 പേര്‍ ഭജനാമൃതത്തില്‍ പങ്കെടുത്തു. കമ്പില്‍ സംഗീത കൂട്ടായ്‌മയാണ് സംഗീതശില്പം അവതരിപ്പിച്ചത്.
















