ഇരിട്ടി: രണ്ടു ദിവസമായി ഇരിട്ടി സിഎംഐ െ്രെകസ്റ്റ് സ്‌കൂളില്‍ നടന്നു വന്ന സംസ്ഥാന റോള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ഏറണാകുളവും , സബ്ജൂനിയര്‍ ബോയ്‌സില്‍ കോഴിക്കോടും ജൂനിയര്‍ ഗേള്‍സ്, സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ യഥാക്രമം കണ്ണൂരും കൊല്ലവും വിജയികളായി. ജൂനോയര്‍ സബ്ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ കാസര്‍ഗോഡും വയനാടും റണ്ണര്‍ അപ് ആയപ്പോള്‍ ജൂനിയര്‍ സബ് ജൂനിയര്‍ ഗേള്‍സില്‍ കാസര്‍ഗോഡും പാലക്കാടും യഥാക്രമം റണ്ണര്‍ അപ്പായി.
സമാപന സമ്മേളനം ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാന ദാനവും എം എല്‍ എ അഡ്വ.സണ്ണി ജോസഫ് നിര്‍വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.അഗസ്റ്റിന്‍ കാഞ്ഞിരത്താം കുന്നേല്‍, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗ്ഗീസ്, കേരളാ റോള്‍ബോള്‍ അസോസിയേഷന്‍ സിക്രട്ടറി പി.വി.ഉദയന്‍, ഡെല്ലന്‍ മാത്യു, ഡോ.ഔസേപ്പച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















