കൊച്ചി: കേരളത്തിലെ മതേതര സര്‍ക്കാര്‍ എന്ന വിശേഷിപ്പിച്ച് അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ തന്നെ കുട്ടിയെ മൂലയൂട്ടുന്നതിന് മതചിന്തകള്‍ കൊണ്ട് അലങ്കരിക്കുന്നത് കേരളത്തെ പ്രാകൃതയുഗത്തിലേയ്‌ക്ക് നയിക്കുന്നു എന്ന് ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി. ബിജെപി എറണാകുളം നിയോജക മണ്ഡലത്തിന്റെ പഠനശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് എല്‍ഡിഎഫ് മുന്നണികളുടെ ബന്ധം തങ്ങളുടെ ആവശ്യാനുസരണം ഉണ്ടാക്കുന്ന ഒരു പരസ്പരസഹായ സംഘമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം ശിക്ഷക് സദനില്‍ നടന്ന സമാപന സഭയില്‍ നിയോജകമണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ എം.കെ.ധര്‍മരാജന്‍, കെ.എസ്. ഷൈജു, ഡി.എസ്. സുരേഷ്‌കുമാര്‍, വി.വി. രമേശന്‍, സുധാദിലീപ്, ഷീജ രമേശന്‍, പി.ജി. മനോജ് കുമാര്‍, അബിജു സുരേഷ്, കെ.ജി.ബാലഗോപാല്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.
















