ഇരിട്ടി : തളിപ്പറമ്പ് താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ കനക ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടനുബന്ധിച്ച് പടിയൂര്‍ മേഖലാ സമ്മേളനം പരിക്കളം ശാരദാ വിലാസം എയുപി സ്‌കൂളില്‍ നടന്നു.
എന്‍എസ്എസ് ഡയരക്ടര്‍ ബോര്‍ഡ് അംഗവും തളിപ്പറമ്പ് താലൂക്ക് യൂണിയന്‍ പ്രസിഡണ്ടുമായ വി.രാഘവന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് മേഖലാ കമ്മറ്റി ചെയര്‍മാന്‍ ആര്‍.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ‘നിത്യ ജീവിതത്തിലെ ഒരു ദിവസം’ എന്ന വിഷയത്തില്‍ അഡ്വ.എം.എം.ഷജിത്ത് പ്രഭാഷണം നടത്തി. വിവിധ നേതാക്കളായ കെ.ഡി.നാരായണന്‍ നമ്പ്യാര്‍, ജഗദമ്മ ടീച്ചര്‍, വി.ആര്‍.പ്രേമരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മേഖലാ കമ്മിറ്റി കണ്‍വീനര്‍ പി.വി,ഗോവിന്ദന്‍ നമ്പ്യാര്‍ സ്വാഗതവും പരിക്കളം കരയോഗം പ്രസിഡന്റ് എം. ഗോവിന്ദന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.
















