വൈറ്റില: സമൂഹത്തിലെ തെറ്റായ പ്രവണതകളില്‍ പെട്ട് തളരാതെ നേരായ ദിശയില്‍ ധര്‍മ്മ ബോധമുളള കുട്ടികളെ വളര്‍ത്തുകയാണ് ബാലഗോകുലത്തിന്റെ ലക്ഷ്യമെന്ന് ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്‍ വ്യക്തമാക്കി. എളമക്കര സരസ്വതി വിദ്യാനികേതനില്‍ നടന്ന ബാലഗോകുലം ജില്ലാരക്ഷാധികാരി ശിബിരത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ രാജ് മോഹന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്തു. ധര്‍മ്മപാഠം, ചരിത്രപാഠം, ശാസ്ത്രപാഠം, ഭാഷാപാഠം എന്നീ വിഷയങ്ങളുടെ അവതരണം ലത.ആര്‍, ഗംഗ, എന്‍.എസ്.മോഹനന്‍, ബി.വിദ്യാസാഗരന്‍ എന്നിവര്‍ നേതൃത്വംനല്‍കി. ചരിത്രാവിഷ്‌കരണം, നാടന്‍പാട്ട്, കാവ്യകേളി , പ്രകൃതിപാഠം, സംഘഗാനം, കരകൗശലം , നാടകാവതരണം എന്നി വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ശ്രേണിതിരിഞ്ഞുളള പരിശീലനവും അവതരണവും ശിബിരത്തില്‍ നടന്നു. ലിജി ഭരതന്റെ നേതൃത്വത്തില്‍ മാതൃകാഗോകുലം അവതരിപ്പിച്ചു. കെ.ജി. ശ്രീകുമാര്‍, മീനാക്ഷി, എം. വിപിന്‍, സുധ എന്നിവര്‍ പ്രസംഗിച്ചു.
















