Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കാണാതായ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കിണറില്‍; സുഹൃത്ത് കസ്റ്റഡിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 10:56 pm IST
in Kannur

കാസര്‍കോട്: മൂന്നുദിവസം മുമ്പ് കാണാതായ കര്‍ണാടക സ്വദേശിയായ യുവാവിന്റെ മൃതദേഹം ദേഹമാസകലം മുറിവുകളോടെ കിണറ്റില്‍ കണ്ടെത്തി. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കര്‍ണാടക ബങ്കാപുരയിലെ നര്‍പ്പക്ക-ലക്ഷ്മി ദമ്പതികളുടെ മകനും കാസര്‍കോട് അടുക്കത്ത്ബയലില്‍ താമസക്കാരനുമായ രാമന്റെ (25) മൃതദേഹമാണ് ഇന്നലെ അടുക്കത്ത്ബയലിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറില്‍ കണ്ടെത്തിയത്. വാര്‍പ്പു തൊഴിലാളിയായ രാമന്‍ സുഹൃത്തുക്കളോടൊപ്പം അടുക്കത്ത്ബയല്‍ ഗുഡ്ഡേ ടെമ്പിളിന് സമീപത്തുള്ള വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. നവംബര്‍ മൂന്നിന് രാത്രി എട്ടു മണിയോടെ കാസര്‍കോട്ട് ബിവറേജ് മദ്യശാലയിലേക്ക് മദ്യം വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് യുവാവ് വാടകവീട്ടില്‍ നിന്നും ഇറങ്ങിയത്. രാമന്‍ തിരിച്ചുവന്നില്ലെന്ന് കാണിച്ച് സുഹൃത്ത് ഹനുമന്ദപ്പ ശനിയാഴ്ച കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് രാമനും സുഹൃത്തുക്കളും താമസിക്കുന്ന വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കിണറില്‍ രാമന്റെ മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് രാമന്റെ സുഹൃത്തായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു ദിവസം മുമ്പ് രാത്രി എട്ടു മണിയോടെയാണ് രാമനെ കാണാതായത്. കാസര്‍കോട്ടെ ബിവറേജ് മദ്യശാലയിലേക്ക് മദ്യം വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ രാമന്‍ പിന്നീട് തിരിച്ചുവന്നിരുന്നില്ല. സുഹൃത്തുക്കളുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രാമന്റെ മൃതദേഹം കിണറില്‍ കണ്ടെത്തിയത്.

മരണത്തിനു മുമ്പ് രാമന്‍ സുഹൃത്തിനോടൊപ്പം മദ്യപിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ കിണറിന് സമീപത്തായിരുന്നു ഇരുവരും ഒത്തുകൂടിയിരുന്നത്. ഇതിനിടയില്‍ രാമന്‍ എഴുന്നേറ്റ് എങ്ങോട്ടോ പോയെന്നും കിണറില്‍ നിന്നും ശബ്ദംകേട്ടത് പോലെ തോന്നിയെന്നും സുഹൃത്ത് കാസര്‍കോട് ഫയര്‍ഫോഴ്‌സിനെ വിളിച്ച് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി കിണറിലേക്കെത്തിനോക്കിയെങ്കിലും ഒന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല. സുഹൃത്ത് മദ്യലഹരിയിലായതിനാല്‍ ഇയാളുടെ മൊഴി ഫയര്‍ഫോഴ്‌സ് വിശ്വാസത്തിലെടുത്തിരുന്നുമില്ല. ശനിയാഴ്ചയും സുഹൃത്ത് ഫയര്‍ഫോഴ്‌സിലെത്തി രാമന്‍ കിണറില്‍ വീണതായി സംശയിക്കുന്നതായി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് വീണ്ടും കിണറിനടുത്തെത്തിയെങ്കിലും ഒന്നും കാണാതിരുന്നതിനാല്‍ തിരിച്ചു പോയി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ വീണ്ടും ഫയര്‍ഫോഴ്‌സെത്തി കിണറിലിറങ്ങി നോക്കിയപ്പോഴാണ് രാമന്റെ മൃതദേഹം കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് രാമന്റെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ് ദേഹമാസകലം മുറിവുകള്‍ കാണപ്പെട്ടതിനാല്‍ മരണത്തില്‍ സംശയമുയരുകയും പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റുകയുമായിരുന്നു. ഫക്കിലേഷ് രാമന്റെ ഏകസഹോദരനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.