കണ്ണൂര്‍: സംസ്ഥാന എക്‌സൈസ് വകുപ്പിലെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും 14 ാമത് സംസ്ഥാന എക്‌സൈസ് കലാ കായികമേള 21 മുതല്‍ 23 വരെ കണ്ണൂരില്‍ നടക്കും. പരിപാടിയുടെ ലോഗോപ്രകാശനം കല്ടക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കണ്ണൂര്‍ മേയര്‍ ഇ..പി.ലതയുടെ അധ്യക്ഷതയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.വി.സുരേന്ദ്രന്‍ ലോഗോ ഏറ്റുവാങ്ങി. പത്തനാപുരം റേഞ്ചിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ആണ് ലോഗോ തയ്യാറാക്കിയത്. ചടങ്ങില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ.സുരേഷ്, കെ.ടി.ശശി, എ.എന്‍.ഷാ, വി.രാജേന്ദ്രന്‍, കെ.സന്തോഷ്, സുകേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















