കണ്ണൂര്‍: വേദാന്ത സത്‌സംഗവേദി കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ ഗീതാജ്ഞാനയജ്ഞം ഇന്ന് തുടങ്ങും. സ്വാമി കൈവല്യാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ തളാപ്പ് എസ്എന്‍ വിദ്യാമന്ദിര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. വൈകുന്നേരം 5.30 മുതല്‍ 7 മണി വരെയാണ് പരിപാടി. ഇന്ന് വൈകുന്നേരം 5.30 ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചെയര്‍മാന്‍ ജോ.ഖാദര്‍ മാങ്ങാട് പരിപാടി ഉദ്ഘാടനം ചെയ്യും. വേദാന്ത സത്‌സംഗവേദി പ്രസിഡണ്ട് വി.എ.രാമാനുജന്‍ അധ്യക്ഷത വഹിക്കും.
















