കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആര്‍ച്ചറി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സീനിയര്‍, ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ വനിതാ കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ചു. കണ്ണൂര്‍ ജില്ലാ പോലീസ് ചീഫ് സഞ്ചയ് കുമാര്‍ ഗുരുഡിന്‍ ഉദ്ഘാടനം ചെയ്തു. വനിതാ കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് ഡോ.ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ സബ് ജൂനിയര്‍, മിനി ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്ന കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കണ്ണൂരിന്റെ 17 ആര്‍ച്ചറി താരങ്ങളെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥി ആദരിച്ചു. കേരള ടീം കോച്ച് പി.ഗോകുല്‍നാഥ്, ബാലകൃഷ്ണന്‍, രാജഗോപാല്‍, പി.നിഥിന്‍ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗ്ഗീസ് സ്വാഗതവും എം.കെ.ദിവാകരന്‍ നന്ദിയും പറഞ്ഞു.
ജൂനിയര്‍ വിഭാഗം മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ സാന്ത്വനം ആര്‍ച്ചറി ക്ലബ്ബ് പേരാവൂര്‍, സെന്റ് തെരേസാസ് സ്‌കൂള്‍ കണ്ണൂര്‍, കൃഷ്ണമേനോന്‍ കോളേജ്, ഗവ.ബ്രണ്ണന്‍ കോളേജ് തലശ്ശേരി, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ് തുടങ്ങിയവര്‍ മുന്നിട്ടുനില്‍ക്കുകയാണ്. സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ സീനിയര്‍-ജൂനിയര്‍ ടീമുകളെ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തെരഞ്ഞെടുക്കും.
















