തിരുവനന്തപുരം: ഐടി, ഐടിഇഎസ് മേഖലയില്‍ വിജയകരമായി ഒരു ദശാബ്ദം പൂര്‍ത്തിയാക്കുന്ന തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൈക്കണ്‍, ഓസ്‌ട്രോലിയയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നു. വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള സാങ്കേതിക വിദ്യ പ്രദാനം ചെയ്യുന്ന ഫൈക്കണ്‍ ഓസ്‌ട്രേലിയയിലെ ക്ഷീര വ്യവസായത്തിനു നല്‍കിയ സേവനങ്ങള്‍ പാശ്ചാത്യ വിപണിയെ കൂടുതല്‍ ലക്ഷ്യം വയ്‌ക്കുന്നത്. ഡോ. മക്കെന്‍സിയുടെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയിലെ മറ്റു വ്യവസായ മേഖലകളിലേക്കും കൂടി പ്രവേശിക്കാനാണ് ഫൈക്കണിന്റെ ലക്ഷ്യം. ഉപഭോക്താക്കളുമായുള്ള സംവേദനം ആസ്പദമാക്കിയുള്ള സാങ്കേതിക സേവനങ്ങള്‍ക്കു മുന്‍തൂക്കം കൊടുക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുമായി പങ്കാളിത്തം സ്ഥാപിക്കാനൊരുങ്ങുകയാണ് ഫൈക്കണ്‍
















