കണ്ണൂര്‍: ജവഹര്‍ സേ്‌ററഡിയത്തീല്‍ നടന്നു വരുന്ന ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ഇന്നത്തെ മത്സരത്തില്‍ സ്പിരിറ്റഡ് യൂത്ത്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കെഎപി 4 മത് ബറ്റാലിയന്‍ മങ്ങാട്ടുപറമ്പിനെ പരാജയപ്പെടുത്തി. വിജയികള്‍ക്കു വേണ്ടി അഭിജിത്തും, ഷംനാഷും പരാജിതരുടേതു ദിലീപുമാണ് ഗോളുകള്‍ നേടി. ഇന്ന് 4 മണിക്ക് ജിംഖാന എഫ്‌സി എസ്എന്‍ കോളേജുമായി മത്സരിക്കും.
















