തലശ്ശേരി: ഹോട്ടല്‍ തീപ്പിടിച്ച് കത്തിനശിച്ചു. ലോഗന്‍സ് റോഡിന് സമീപം ഫെഡറല്‍ ബാങ്കിനരികിലുള്ള ശ്രീ നാരായണ ഹോട്ടലിലാണ് ഇന്നലെ വൈകുന്നേരം നാലര മണിയോടെ തീപ്പിടുത്തമുണ്ടായത്. തലേദിവസം ഉടമ ഹോട്ടല്‍അടച്ചു പോയതായിരുന്നു. തൊട്ടടുത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളും ഓട്ടോറിക്ഷ െ്രെഡവര്‍മാരും ഹോട്ടലില്‍ നിന്ന് പുകയുഉയരുന്നത് കണ്ട് അഗ്‌നിശമന സേനാ വിഭാഗത്തെ വിവരമറിയിച്ചു. തുടര്‍ന്നെത്തിയ രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ഹോട്ടലിനുള്ളിലുണ്ടായിരുന്നരണ്ട് ഗ്യാസ് സിലിണ്ടറുകള്‍ പുറത്തെടുത്തതിന് ശേഷം തീ അണക്കുകയായിരുന്നു. ഹോട്ടലിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും കത്തിനശിച്ചു. കെഎസ്ഇബി ജീവനക്കാരും തലശ്ശേരി പ്രിന്‍സിപ്പല്‍ എസ്‌ഐ സന്തോഷ് സജീവ്, എസ്‌ഐ രാജീവന്‍, പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നിരവധി നാട്ടുകാരും സംഭവസ്ഥലത്ത് തീ അണക്കുന്നതിന് സഹായിച്ചു. ധര്‍മ്മടം സ്വദേശി രമേശ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് കത്തിനശിച്ചത.്
















