പാറശ്ശാല: ബിജെപി പാറശ്ശാല മണ്ഡലത്തിന്റെ പ്രവര്‍ത്തക പരിശീലന ശിബിരത്തിനു തുടക്കമായി. പാറശ്ശാല ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളില്‍ പാറശ്ശാല നിയോജക മണ്ഡലം പ്രസിഡന്റ് കൊല്ലയില്‍ അജിത്ത് പതാക ഉയര്‍ത്തി.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ശിബിരം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൊല്ലയില്‍ അജിത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ബി. നായര്‍, സംസ്ഥാന വക്താവ് എം.എസ് കുമാര്‍, ദേശീയ സമിതി അംഗം കരമനജയന്‍, പാറശ്ശാല ബാലചന്ദ്രന്‍ ,അരുവിയോട് സജി, അഡ്വ.മഞ്ചവിളാകം പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
















