പാനൂര്‍: സിപിഎം അക്രമത്തിനും നുണപ്രചരണങ്ങള്‍ക്കുമെതിരെ ബിജെപി ഇന്ന് 4ന് ചെറുവാഞ്ചേരിയില്‍ പ്രതിഷേധസദസ്സ് സംഘടിപ്പിക്കും. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തീയകാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, ബിജെപി ജില്ലാപ്രസിഡണ്ട്് പി.സത്യപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിക്കും.മേഖലയില്‍ നിരന്തരമായി രാഷ്‌ട്രീയ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സിപിഎം നടപടികള്‍ തുറന്നുകാട്ടാനാണ് പ്രതിഷേധ സദസസ്സെന്ന് പി.സുധീര്‍, ആര്‍.വി.ശശിധരന്‍, കെ.ജിഗീഷ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
















