കോട്ടയം: ക്രിസ്തുമസ്-പുതുവര്‍ഷത്തോട് അനുബന്ധിച്ച് പടക്കവില്‍പനയ്‌ക്കുളള താല്‍ക്കാലിക എല്‍ഇ-5 ലൈസന്‍സിന് ഇരുപതിനകം അപേക്ഷിക്കണം. നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം 00706010399 എന്ന ശീര്‍ഷകത്തില്‍ 600രൂപ ഫീസടച്ച് ചലാന്‍രസീതിയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഹാജരാക്കണം.
20ന് ശേഷമുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ജില്ലാ പോലീസ് മേധാവിയും തഹസീല്‍ദാരും അന്വേഷണം നടത്തി ശുപാര്‍ശ ചെയ്യുന്ന അപേക്ഷകളില്‍ വാണിജ്യനികുതി വകുപ്പില്‍ നിന്നും കാഷ്വല്‍ട്രെയിഡര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കാണ് ലൈസന്‍സ് അനുവദിക്കുക.
















