പത്തനംതിട്ട : തിരുവല്ല- ചങ്ങനാശേരി റെയില്‍ പാതയില്‍ ട്രാക്കില്‍ വിളളല്‍ കണ്ടെത്തി.കുറ്റപ്പുഴ മേല്‍പ്പാലത്തിന് സമീപം ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടെയാണ് പാളത്തില്‍ അഞ്ച് സെന്റീമിറ്ററോളം വലിപ്പമുളള വിളളല്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രേയിന് കടന്നു പോകവേ ശബ്ത്തില്‍ വ്യത്യാസം തോന്നിയ പരിസരവാസിയായ ശ്യം എന്ന യുവാവാണ് വിളളല്‍ കണ്ടത്. തുടര്‍ന്ന് ഇയാള്‍ റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വിളളല്‍ മൂലം രാവിലെ 8 മണിക്ക് കടന്നു പോകേണ്ട വേണാട് എക്സ്പ്രസ് അരമണിക്കുര്‍ നേരം വൈകി. എട്ടരയോടെ എന്‍ജിനീയറിംഗ് വിഭാഗം എത്തി പ്രശ്നം പരിഹരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: