കട്ടപ്പന: കല്യാണത്തണ്ട് വിനോദ സഞ്ചാര മേഖല സാമൂഹ്യ വിരുദ്ധരുടെ സങ്കേതമാകുന്നു.
പകല്‍ സമയങ്ങളില്‍പോലും മദ്യപ സംഘങ്ങളടക്കം ഇവിടെ കയ്യടക്കിയതോടെ ഇവിടേയ്‌ക്കുള്ള സഞ്ചാരികളുടെ കടന്നുവരവും നിലച്ചമട്ടാണ്. പ്രദേശം കേന്ദരീകരിച്ച് കഞ്ചാവ് മാഫിയായടക്കം പ്രവര്‍ത്തിക്കുന്നതായി സൂചന. കട്ടപ്പനയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള പ്രകൃതി മനോഹരമായ കല്യാണത്തണ്ട് ഇന്ന് സാമൂഹ്യ വിരുദ്ധരുടെ സങ്കേതമാണ്. മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും അടക്കമുള്ള മാലിന്യങ്ങള്‍കൊണ്ട് ഇവിടെ നിറയുകയാണ്. സാമൂഹ്യ വിരുദ്ധര്‍ക്കും മദ്യപ സംഘങ്ങള്‍ക്കും ഏറ്റവും അനുകൂല സാഹചര്യമാണ് ഇവിടെയുള്ളത്. കുന്നിന്‍ മുകളിലായതിനാല്‍ ഇവിടേയ്‌ക്ക് പൊലീസ് കടന്നുവന്നാല്‍ കിലോ മീറ്ററുകള്‍ക്ക് അകലെ നിന്നും ഇവര്‍കാണുകയും പൊലീസ് എത്തുന്നതിന് മുമ്പ് രക്ഷപ്പെടുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇവിടെ ഇവര്‍ സുരക്ഷതിരാണെന്നതാണ് സാമൂഹ്യ വിരുദ്ധര്‍ ഇവിടെ കയ്യാടക്കുവാന്‍ പ്രധാന കാരണം. ബന്ധപ്പെട്ട അധികൃതര്‍ ശക്തമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ വലിയ ടൂറിസം സാദ്ധ്യതുയള്ള ഇവിടെ സഞ്ചാരികള്‍ക്ക് എന്നും അന്യമായി തുടരുമെന്നതിന് സംശയമില്ല.
















