കണ്ണൂര്‍: വജ്രകേരളം-മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി മലയാള കവിതാരചനാ മല്‍സരം സംഘടിപ്പിക്കുന്നു. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് മല്‍സരം നടത്തുക. താല്‍പര്യമുള്ളവര്‍ കലക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ 9.30ന് എത്തണം. സ്‌പോട് അഡ്മിഷന്‍ അനുവദിക്കും. ഫോണ്‍- 0497 2700231.
















