കണ്ണൂര്‍: നെഹ്‌റു ജയന്തി ആഘോഷത്തോടനുബന്ധിച്ച് ജവഹര്‍ലാല്‍ നെഹ്‌റു പബ്ലിക് ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതലത്തില്‍ ക്വിസ് മത്സരം, വര്‍ണ്ണോത്സവം, ദേശഭക്തിഗാന മത്സരം എന്നിവ സംഘടിപ്പിക്കും. 12ന് രാവിലെ 10 മണിക്ക് വര്‍ണ്ണോത്സവവും 11 മണിക്ക് ക്വിസ് മത്സരവും നടക്കും. ചിത്രരചനാ മത്സരം എല്‍കെജി, യുകെജി, എല്‍പി, യുപി, ഹൈസ്‌കൂള്‍, എച്ച്എസ്എസ്എസ്, കോളേജ് വിഭാഗങ്ങളിലാണ് നടത്തുക. 11ന് നടക്കുന്ന ക്വിസ് മത്സരം ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ്, പൊതു വിഭാഗങ്ങളിലാണ് നടത്തുക. 14ന് ഉച്ചക്ക് 3.30ന് നടക്കുന്ന ദേശഭക്തിഗാന മത്സരം ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ് വിഭാഗത്തിലാണ് നടക്കുക. മത്സരിക്കാന്‍ താല്‍പര്യമുള്ളവര്‍ 7ന് മുമ്പായി ലൈബ്രറി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
















