കണ്ണൂര്‍: താങ്ങാനാവാത്ത വിലക്കയറ്റവും റേഷന്‍ വിതരണത്തിലെ അപാകതയും കൊണ്ട് നിത്യ ജീവിതം പൊറുതിമുട്ടിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അര്‍ഹതപ്പെട്ട ഡിഎ കുടിശ്ശിക ഉടന്‍ പ്രഖ്യാപിക്കണമെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് കണ്ണൂര്‍ ജില്ലാ കമ്മറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സി.സി.രവീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. 9, 10 തിയ്യതികളില്‍ പാലക്കാട് വടക്കന്തറ ഭഗവതി കല്യാണ മണ്ഡപത്തില്‍ നടക്കുന്ന പെന്‍ഷനേഴ്‌സ് സംഘ് 19-ാം സംസ്ഥാന സമ്മേളനത്തില്‍ ജില്ലയില്‍ നിന്നും കൂടുതല്‍ പ്രതിനിധികളെ പങ്കെടുപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. പി.ബാലന്‍, എന്‍.രാമകൃഷ്ണന്‍, കെ.എന്‍.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. എം.കെ.രാമകൃഷ്ണന്‍ സ്വാഗതവം എം.വി.പ്രഭാകരന്‍ നന്ദിയും പറഞ്ഞു.
















