തലശ്ശേരി: നഗരത്തിലെ ഒരു പ്രശസ്ത വിദ്യാലയത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിന് വേണ്ടി പുതിയ കെട്ടിടം പണിയാന്‍ അനുമതി ലഭിക്കുന്നതിനായി പുരാവസ്തു വകുപ്പിന് ലക്ഷങ്ങള്‍ കൈക്കൂലി കൊടുത്തുവെന്ന വെളിപ്പെടുത്തല്‍ വിവാദമാകുന്നു.
തലശ്ശേരി കോട്ടക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡ്‌സ് സ്‌കൂള്‍ അധികൃതരാണ് പുരാവസ്തു ഗവേഷണ വകുപ്പിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് 23 ലക്ഷം രൂപ കൈക്കൂലി നല്‍കിയതത്രേ. ഒരു ഇടനിലക്കാരന്‍ മുഖാന്തിരമാണ് കൈക്കൂലി നല്‍കിയതെന്നാണ് മുന്‍ പിടിഎ ഭാരവാഹികള്‍ വെളിപ്പെടുത്തിയത്. ഇതിനായി ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം സ്വരൂപിച്ചതായും വെളിപ്പെടുത്തിയിട്ടുണ്ട്.
തലശ്ശേരി സ്റ്റേഡിയത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ എംപി, എംഎല്‍എ മാരുടെ വികസന പദ്ധതി പ്രകാരം 14 കോടി രൂപ ചെലവഴിച്ച് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിന് പുരാവസ്തു വകുപ്പ് തടസ്സം നില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഗുരുതരമായ ആരോപണം പുറത്തുവന്നിരിക്കുന്നത്.
ആര്‍ക്കും ഒരു ഉപകാരവുമില്ലാത്തതും എന്നാല്‍ തലശ്ശേരി നഗരവികസനത്തിന് തടസ്സമായി നില്‍ക്കുന്നതു മായ കോട്ടയുടെ സംരക്ഷണമെന്ന പേരിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണമുയര്‍ന്നിട്ടുള്ളത്. ഇവരുടെ നിലപാട് കാരണം ആയിരങ്ങള്‍ക്ക് ആശ്രയമായ തലശ്ശേരി ജനറല്‍ ആശുപത്രിയുടെ വികസന പ്രവര്‍ത്തനവും നടത്താന്‍ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂ ലി നല്‍കുവാന്‍ ഗവ.ജനറല്‍ ആശുപത്രിക്കോ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സ്റ്റേഡിയം നിര്‍മ്മിക്കുന്നവര്‍ക്കോ കഴിയാത്തതാണ് അനുവാദം ലഭിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നതെന്ന് കൈക്കൂലി നല്‍കി എന്ന ആരോപിക്കുന്നവര്‍ പറയുന്നത്. ഈ ആരോപണം സംബന്ധിച്ച് സമഗ്രമായ ഒരന്വേഷണം നടത്തണമെന്ന് തലശ്ശേരി സ്‌പോര്‍ട്‌സ് ലോയേഴ്‌സ് ഫോറം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
















