തളിപ്പറമ്പ്: മലപ്പട്ടം പഞ്ചായത്തില്‍ 10 ന് നടത്താനിരുന്ന 123,124,125 എന്നീ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്ത പരാതികളുടെ ഹിയറിങ് പുന:ക്രമീകരിച്ചു. പരാതികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനാലാണ് മാറ്റം വരുത്തേണ്ടി വന്നതെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ എസ്. സാബു ജോസ് അറിയിച്ചു. 10ന് എആര്‍ഡി 123, 15 ന് എആര്‍ഡി 124, 17ന് എആര്‍ഡി 125 എന്ന ക്രമത്തില്‍ മലപ്പട്ടം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ചായിരിക്കും ഹിയറിങ് നടത്തുക.
















