വളപട്ടണം: ഹെല്‍മെറ്റ് ധരിക്കു, ജീവന്‍ രക്ഷിക്കു എന്ന മുദ്രാവാക്യവുമായി വളപട്ടണം പോലീസ്, വൈസ്‌മെന്‍ ക്ലബ്ബ് ഓഫ് കാനന്നൂര്‍ മെട്രോ, വൈസ് മെന്‍ ക്ലബ്ബ് ഓഫ് ധര്‍മ്മശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇരുചക്ര ശുഭയാത്രാ റാലിയും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. ഹൈവേ ജംഗ്ഷനില്‍ നിന്ന് രാവിലെ 10 മണിക്കാരംഭിച്ച് കല്ല്യാശ്ശേരിയില്‍ സമാപിച്ചു. പഴയങ്ങാടി ജംഗ്ഷനില്‍വെച്ച് കഴിഞ്ഞ മാസം ബൈക്ക് അപകടത്തില്‍ മരണപ്പെട്ട പുതിയതെരു കീരിയാട്ടെ സലിമിന്റെ അമ്മ റസിയ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. കല്ല്യാശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ഉദ്ഘാടനം ചെയ്തു. വളപട്ടണം സിഐ ടി.കെ.രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു. ഡോ. എസ്.സുല്‍ഫിക്കര്‍ അലി ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. കണ്ണപുരം എസ്‌ഐ ബിനു മോഹന്‍ സ്വാഗതവും വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരി നന്ദിയും പറഞ്ഞു.
















