ചക്കരക്കല്‍: ബസ്സില്‍ നിന്ന് പതിനഞ്ച് കിലോ ഈത്തപ്പഴം കവര്‍ന്ന യുവാവിനെ പോലീസ് പിടികൂടി. ചക്കരക്കല്ലിലെ വ്യാപാരി സുകുമാരന്‍ ബസ്സില്‍ കൊണ്ടുപോകുന്നതിനിടയിലായിരുന്നു മോഷണം. ചക്കരക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബസ് ജീവനക്കാരനായ വണ്ടിയാലയിലെ സുകുമാരന്‍ പിടിയിലായത്. ഉടമക്ക് പരാതിയില്ലാത്തതിനാല്‍ ഇയാളെ താക്കീത് ചെയ്ത് വിട്ടയച്ചു.
















