കണ്ണൂര്‍: കേരളത്തിലെ ദേവസ്വങ്ങള്‍ക്ക് ഒരു പൊതുനിയമം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ ഒപ്പുശേഖരണം നടത്തി വകുപ്പ് മന്ത്രിക്ക് നല്‍കും. പയ്യന്നൂരില്‍ നടന്ന മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ മേഖലാ കമ്മറ്റി യോഗമാണ് ഈ തിരുമാനമെടുത്തത്. ബാബു കുഞ്ഞിമംഗലം അധ്യക്ഷത വഹിച്ചു. ഉപേന്ദ്രന്‍ ചെങ്ങല്‍, കരയിടം ചന്ദ്രന്‍, ശിവദാസന്‍ വെങ്ങര, പി.കുമാരന്‍, കെ.വി.നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















