തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെ അവകാശപ്രഖ്യാപന സമ്മേളനം നടന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ക്ക് ഉമ്മന്‍ചാണ്ടി കര്‍മശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു. ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജി. ബൈജു അദ്ധ്യക്ഷതവഹിച്ചു. ബോര്‍ഡംഗം അജയ് തറയില്‍, ടി. ശരത്ചന്ദ്രപ്രസാദ്, ജി. ശശികുമാര്‍, നെടുമങ്ങാട് ജയകുമാര്‍, ശാസ്തമംഗലം സതീഷ്, ആര്‍. രാജശേഖരകൈമള്‍, ഏറ്റുമാനൂര്‍ ശശി, കെ.ജി. രാജ്‌മോഹന്‍, അമ്പലപ്പുഴ അജിത്കുമാര്‍, ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജപ്രേമപ്രസാദ്, ദേവസ്വം ബോര്‍ഡിലെ വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
















