തിരുവനന്തപുരം: ജാതിമത ഭേദമില്ലാതെ ഏവര്‍ക്കും പൂജാധികാരം ഉണ്ട് എന്ന് പ്രഖ്യാപിക്കപ്പെട്ട തന്ത്രപ്രവേശന വിളംബരത്തിന്റെ 13-ാം വാര്‍ഷികാഘോഷസമ്മേളനം 9ന് പ്രസ്‌ക്ലബ്ബില്‍ നടക്കും. രാവിലെ 9ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിക്കും.
പുതുമന തന്ത്രവിദ്യാലയം പ്രധാനാചാര്യന്‍ പുതുമന മഹേശ്വരന്‍ നമ്പൂതിരി വിളംബര അനുസ്മരണം നടത്തും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യാതിഥികളായിരിക്കും. ഒ. രാജഗോപാല്‍ എംഎല്‍എ, കെ. മുരളീധരന്‍ എംഎല്‍എ, കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പുതുമന തന്ത്രവിദ്യാലയത്തില്‍ നിന്നും പൂജാപഠനം പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ അജയ് തറയില്‍, കെ. രാഘവന്‍, കൗണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫ് എന്നിവര്‍ പങ്കെടുക്കും.
















